ദേശീയപാതയിലെ വാഹന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര: ദേശീയപാതയിലെ വാഹന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്തെ പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറാലുംമൂട് ചെറിയ കോണത്ത് വീട്ടിൽ വിഷ്ണു (20) പെരുമ്പഴുതൂർ പുന്നയ്ക്കാട് മഠത്തു വിള വീട്ടിൽ ഗോകുൽ (23) ആണ് മരണപ്പെട്ടത്. ഇരുവരും കെ ടി എം 390 ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. പുലർച്ച 5.30 നായിരുന്നു സംഭവം. കാറിലെ യാത്രക്കാർക്കും ഗുരുതര പരിക്കുകളുണ്ട്.