പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Spread the love

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രണയം നടിച്ച്, 17 കാരിയെ പീഡിപ്പിച്ച യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവാക്കൾ പിടിയിൽ. ഇടുക്കി കൂട്ടാർ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തത്. കൂട്ടാർ സ്വദേശികളായ അല്ലിയാർ മഞ്ജു ഭവൻ നിഖിൽ, ചക്കുകളംപടി അടിമാക്കൽ ആരോമൽ എന്നിവരാണ് അറസ്റ്റിലായത്.യുവാക്കൾ സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. ശേഷം പീഡിപ്പിയ്ക്കുകയും പിന്നീട് വീഡിയോ പകർത്തി, ഭീഷണി പെടുത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മാനസിക സംഘർഷത്തിലായ പെൺകുട്ടി കൗൺസിലിംഗിനിടെയാണ് പീഡന വിവരം പറയുന്നത്. തുടർന്ന് നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.ഇൻസ്റ്റഗ്രാം വഴി നിഖിൽ, 17കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് കുട്ടിയെ, കൂട്ടാറിലെ ഒരു വീട്ടിൽ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു. ഇതിനിടെ നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ, ഇയാളുമായി പെൺകുട്ടി പിണങ്ങി. ഇതോടെ ആരോമൽ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകർത്തുകയും ചെയ്തു. ഇത് കാണിച്ച് പല തവണ ഭീഷണി പെടുത്തി പീഡിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *