മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചുഇന്നു മുതൽ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും
ഡൽഹി | മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. സമരം തത്കാലത്തേക്ക് മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത യൂണിയന്‍ അറിയിച്ചു. ഐബിഎ-യുഎഫ്ബിയു പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണകളുണ്ടായതിന് പിന്നാലെയാണ് തത്ക്കാലത്തേക്ക് സമരം നീട്ടിവച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഐബിഎ-യുഎഫ്ബിയു ഉന്നതതല സമിതി രൂപീകരിക്കും. ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം സമിതി പരിശോധിക്കാനാണ് ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. സ്‌കെയില്‍ 4-ഉം അതിനുമുകളിലുമുള്ള ഓഫീസര്‍മാരുടെ പിഎല്‍ഐ പദ്ധതി പരിഷ്‌കരിക്കുന്നതിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും ധാരണയായിട്ടുണ്ട്.


