കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷന്‍ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്തി കേരള ക്യാമ്പയിനും എക്‌സ്‌പോയും അരുവിക്കര നിയോജക മണ്ഡലത്തില്‍ ജി. സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാറിയ ഭക്ഷണരീതിയും വ്യായാമക്കുറവും ഇന്ന് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇതിന് പരിഹാരമായി ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നാം പാലിച്ചാല്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഹെല്‍ത്തി കേരള ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ആരോഗ്യകരമായ ഭക്ഷണം , മതിയായ വ്യായാമം, കൃത്യമായ ഉറക്കം , ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഹെല്‍ത്തി കേരള ക്യാമ്പയിനിന്റെ ലക്ഷ്യം. കല്ലാര്‍ ഗവ. എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പയിനില്‍ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷത വഹിച്ചു. കല്ലാര്‍ ജിഎച്ച്ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശുഭ എ.പി, ജനപ്രതിനിധികള്‍ , ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.