വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം; ദുബായിൽ സന്ദർശക വീസ മാനദണ്ഡങ്ങൾ കർശനമാക്കി

Spread the love

ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കനാമെന്നാണ് നിർദ്ദേശം.

നേരത്തെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത്തരം രേഖകൾ സമർപ്പിക്കാൻ വൈകുന്നത് ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കുന്നത് കാലതാമസം ഉണ്ടാക്കുന്നതായും അധികൃതർ അറിയിച്ചു.

ഒരു മാസത്തെ വീസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *