മുക്കം പാലമൂട് രാധാകൃഷ്ണന് ഹൈന്ദവരത്ന പുരസ്കാരം നൽകി
തിരുവനന്തപുരം : 2026 കലാനിധി ഏർപ്പെടുത്തിയ ഹൈന്ദവരത്ന പുരസ്കാരം മുക്കം പാലമൂട് രാധാകൃഷ്ണന് സത് ഗുരു ശ്രീരാമദാസ് ശിവക്ഷേത്രത്തിൽ വച്ച് ശിവരാത്രി ദിനത്തിൽ പത്മശ്രീ ഡോക്ടർ ഓമനക്കുട്ടി നൽകി. കലാ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തന മികവ് പുലർത്തിയനാണ് രാധാകൃഷ്ണന് പുരസ്കാരം നൽകിയത്.പ്രസ്തുത സാംസ്കാരിക പരിപാടിയിൽ കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രൊഫസർ രമ ഭായി, ഗായിക പുഷ്പവതി, ലാൽസന്ദ് മക്കരി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാനിധി പ്രതിഭകൾ കാഴ്ചവച്ച നൃത്ത സംഗീത പരിപാടി നടന്നു..

