വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരം ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.

Spread the love

‘ഇലക്ടോ’ ക്വിസ് മത്സരം സംഘടിപ്പിച്ചു

വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരം ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.

​ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും വോട്ടവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സ്മിത തുടങ്ങിയവർ പങ്കെടുത്തു.

​​അഞ്ചു ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ലോ കോളേജിലെ ശിവഗോവിന്ദ് ആർ, സിഥാർത് എം എന്നിവർ സ്വന്തമാക്കി. രണ്ടാം സ്ഥാനം ധനുവച്ചപുരം എൻഎസ്എസ് കോളജിലെ ബിസ്മിയത്ത് എൻ, ജീന എസ് എന്നിവർ നേടി. തിരുവനന്തപുരം ലോ കോളേജിലെ അളകനന്ദ എസ് അനിൽ, ജെറിൻ മാത്യു എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *