മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ കോളൂർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ വരുന്നത് യുവാക്കളുടെ കായിക മികവ് ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും ലഹരി ഉപയോഗത്തിൽ നിന്നും അവരെ തടയുന്നതിനുള്ള പ്രചോദനം കൂടിയാണെന്നും എം.എൽ.എ പറഞ്ഞു.

Spread the love

കോളൂർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ കോളൂർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ വരുന്നത് യുവാക്കളുടെ കായിക മികവ് ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും ലഹരി ഉപയോഗത്തിൽ നിന്നും അവരെ തടയുന്നതിനുള്ള പ്രചോദനം കൂടിയാണെന്നും എം.എൽ.എ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റെസിഡൻഷ്യൻ യൂത്ത് ഹോസ്റ്റൽ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ചിറയിൻകീഴ് മണ്ഡലത്തിൽ ഒരുക്കുമെന്നും എംഎൽഎ പറഞ്ഞു.

‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിൻ്റെ 50 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് ആധുനിക രീതിയിൽ സ്റ്റേഡിയം നവീകരിച്ചത്.

ഫ്ലഡ് ലൈറ്റ്, ഫെൻസിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾക്ക് അനുയോജ്യമാണ് ഈ സ്റ്റേഡിയം.

കോളൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക. എസ്. നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി. വി, വൈസ് പ്രസിഡൻ്റ് ബിജു എ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *