ആസാമിലെ മുസ്ലിം വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

Spread the love

കോഴിക്കോട്: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലെ ബി ജിയുടെ മുസ്ലിംവംശഹത്യാ പദ്ധതികളെ ചെറുക്കുക എന്നാഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി മുസ്ലിംകളെ ഉന്നമിട്ട് വെടിയുതിർക്കുന്ന വീഡിയോ പ്രചരിച്ചിട്ടും ജനാധിപത്യ സംവിധാനങ്ങൾ ഇതിനെതിരിൽ ചെറുവിരലനക്കാതിരിക്കുന്നത് വംശഹത്യയുടെ നോർമലൈസേഷൻ സംഭവിച്ചതിൻ്റെ സൂചനയാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കോർപ്പറേഷൻ കമ്മിറ്റി പ്രസിഡൻറ് എം എ ഖയ്യൂം അഭിപ്രായപ്പെട്ടു.

വിഷയത്തിൽ സുപ്രീംകോടതി നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രിക്കെതിരിൽ ശക്തമായ നടപടികൾ കൈ കൊള്ളണമെന്നും വംശഹത്യാ പദ്ധതികളെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി സി സജീർ,സമീർ മീഞ്ചന്ത, ഇസ്മായിൽ പാലക്കണ്ടി, നിസാർ മീഞ്ചന്ത, യൂസുഫ് മൂഴിക്കൽ, ഷമീന നല്ലളം,ബൽക്കീസ് പുതിയ പാലം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *