കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ, പന്തളം ബാലൻ, റാണി മോഹൻദാസ്, ഡോ. വേണുഗോപാലൻ നായർ, പനച്ചമൂട് ഷാജഹാൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ഡോ. കായംകുളം യൂനുസ്, തമ്പാനൂർ ഹരികുമാർ സമീപം
കിഴക്കേകോട്ടയെ സംഗീതസാന്ദ്രമാക്കി പാട്ടിന്റെ കൂട്ടുകാർ, ഓഫീസ് ഉത്ഘാടനം…
തിരു :കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്തു.തലസ്ഥാന നഗരിയെ സംഗീത നഗരമാക്കി കലാ കാരന്മാർക്ക് വേണ്ട പ്രോത്സാഹനം നഗരസഭ നൽകുമെന്നും സ്വാതന്ത്ര്യദിനത്തിലെ പാട്ടിന്റെ കൂട്ടുകാരുടെ ടാലെന്റ് ലോക റിക്കോർഡ് വേളയിൽ താനും ഉണ്ടായിരുന്നു വെന്ന് മേയർ പ്രസ്ഥാവിച്ചു. വാനമ്പാടികളുടെ ഓഫീസ് പിന്നണിഗായകൻ പന്തളം ബാലനും, മ്യൂസിക് അക്കാദമിയുടെ ഓഫീസ് സംഗീതജ്ഞൻ ഡോ. വേണുഗോപാലൻ നായരും ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് മുക്കമ്പാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുകയും, വൈസ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.സ്ഥാപകൻ നയാസ് ഇല്യാസ് ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർമാരായ തമ്പാനൂർ ഹരികുമാർ ഫോർട്ട് ഗിരി,ബിഷപ്പ് ഡോ. റോബിൻസൻ ഡേവിഡ്, റാണി മോഹൻദാസ്, ഡോ.കായംകുളം യൂനുസ്, വാനമ്പാടികളുടെ പ്രസിഡന്റ് അനിതാമ്മ, ജനറൽ സെക്രട്ടറി മണക്കാട് നസീർ എന്നിവർ പ്രസംഗിച്ചു. സിനിമ -സംഗീത -സാംസ്കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തു. രാവിലെ 10 മണി മുതൽ 4.30 വരെ ആർക്കും പാടാം പ്രോഗ്രാമിൽ അറുപതി ലേറെപ്പേർ ഗാനങ്ങൾ ആലപിച്ചു. മുപ്പത് വാനമ്പാടികളുടെ ശിങ്കാരി മേളം ഹൃദ്യമായിരുന്നു. തുടർന്ന് പ്രശസ്ത സൂഫി ഗായകൻ മലപ്പുറം ജാഫർ ആഷിക്കും സംഘവും നടത്തിയ ഹിന്ദുസ്ഥാനി ഖവാലി സംഗീതപ്രേമികൾക്ക് പുത്തൻ അനുഭവം നൽകി. അൻപതിലധികം വിവിധ സംഗീത ഉപകരണങ്ങളുടെ പ്രദർശനവും നടത്തി.

