കേരള വനിതാ കമ്മീഷൻവാർത്താക്കുറിപ്പ്ഡിസംബർ 7, 2025
വനിതാ കമ്മീഷൻ സിറ്റിംഗ് : 52 പരാതികൾ പരിഹരിച്ചു
തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 380 പരാതികൾ പരിഗണിച്ചു. ഇതിൽ 52 എണ്ണം പരിഹരിച്ചു. 24 എണ്ണത്തിൽ റിപ്പോർട്ട് തേടി. 4 പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിക്കുന്ന 300 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ , അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി , അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: വനിതാകമീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല സിറ്റിങ്ങിൽ അധ്യക്ഷ പി സതീദേവി പരാതി കേൾക്കുന്നു.

