ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുകയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്

Spread the love

ന്യൂഡൽഹി : ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുകയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്. ന്യൂഡൽഹിയിൽ 22-ാമത് ഇന്ത്യ-റഷ്യ സൈനിക സാങ്കേതിക സഹകരണ മന്ത്രിതല യോഗത്തിൽ സഹ-അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ നേതൃത്വത്തിലുള്ള യുറേഷ്യൻ സാമ്പത്തിക യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകളെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും രാജ്യരക്ഷാ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *