നഗരസഭയിൽ നടന്നത് ലക്ഷം കോടികളുടെ അഴിമതി, വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രിയം ജനത്തിന് മടുത്തു : ബിജെപി

Spread the love

തിരുവനന്തപുരം:വാഗ്ദാനങ്ങളും വാക്കുകളും പാലിക്കാത്ത രാഷ്ട്രിയം ജനത്തിന് മടുത്തുവെന്നും, വികസനം വരണമെന്ന് ജനം തീരുമാനിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.നുണ പറഞ്ഞും ഭീക്ഷണിപ്പെടുത്തിയും ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രിയത്തിൻ്റെ കാലം കഴിഞ്ഞെന്നും നല്ല ഭരണം ഉണ്ടെങ്കിൽ മാത്രമേ വികസന രാഷ്ട്രീയം ഉണ്ടാവൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാച്ചാണി വാർഡിൽ നടന്ന ബിജെപി യുടെ തെരഞ്ഞടുപ്പ് കൺവെൻൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ. ഇരുപത്തിയയ്യായിരം കോടി രൂപയുടെ അഴിമതിയാണ് തിരുവനന്തപുരം നഗരസഭയിൽ നടന്നിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും യോഗത്തിൽ സംസാരിച്ച സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. ശുദ്ധീകരണ തൊഴിലാളികളുടെ ലിസ്റ്റിൽ നിലവിലെ ഒരു സിപിഎം കൗൺസിലറുടെ പേര് കൂടി ഉൾപ്പെടുത്തി പിൻ വാതിൽ നിയമനം നടത്തിയത് തിരുവനന്തപുരം നഗരസഭയുടെ ജനങ്ങളോടുള്ള ധാർഷ്ട്യവും നേരിട്ടുള്ള വെല്ലുവിളിയുമാണന്നും കഴിഞ്ഞ നാല് പത്തഞ്ച് വർഷത്തെ നഗര ഭരണം കൊണ്ട് പൗരാണിക നഗരമായ തിരുവനന്തപുരം സുസ്ത മേഖലയിലും പിന്നാക്കം പോയെന്നും കരമന ജയൻ പറഞ്ഞു. നെടുങ്കാട്, ആറ്റുകാൽ,കളിപ്പാൻകുളം ,കമലേശ്വരം,കൊടുങ്ങാനൂർ,വാഴോട്ടുകോണം, വട്ടിയൂർക്കാവ്, നെട്ടയം എന്നീ നഗരസഭ വാർഡുകൾ സന്ദർശിച്ച് അവിടങ്ങളിലെ പ്രധാന പ്രവർത്തകരുമായും സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആശയവിനിമയങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *