ഇന്ദിരാഗാന്ധി അനുസ്മരണം പറണ്ടോട് ജംഗ്ഷനിൽ മീനാങ്കൽ കുമാർ ഉത്ഘാടനം ചെയ്യുന്നു കെ. കെ. രതീഷ്, ഷാമിലബീഗം, മണ്ണാറം പ്രദീപ്, AM. ഷാജി, ഭൂവനേന്ദ്രൻനായർ സമീപം
ഇന്ദിര ഗാന്ധി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ മികവുറ്റ ഭരണാധികാരി : മീനാങ്കൽ കുമാർ
ആര്യനാട് ; ഒക്ടോബർ 31 : ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ മികവുറ്റ ഭരണാധികാരി ആയിരുന്നു ഇന്ദിര ഗാന്ധി എന്ന് കോൺഗ്രസ് നേതാവ് മീനാങ്കൽ കുമാർ പറഞ്ഞു. കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഇന്ദിര ഗാന്ധിയുടെ ഭരണ കാലത്ത് ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യ വളർന്നു. ഇന്ത്യ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ അഭൂതപൂർവമായ വളർച്ച കൈവരിക്കുകയുണ്ടായി.
മണ്ഡലം പ്രസിഡന്റ് മണ്ണാറം പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.കെ രതീഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷാമില ബീഗം, ബ്ലോക്ക് മെമ്പർ എ.എം ഷാജി, ബ്ലോക്ക് ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സതീർ, മണ്ഡലം ഭാരവാഹികളായ രാജേഷ്, സതീഷ്ചന്ദ്രൻ, ഷംനാദ്, രഘുനാഥൻ, സതികുമാർ ജനാർദനൻ, അജിത് തുടങ്ങിയവർ സംസാരിച്ചു.

