വട്ടിയൂർക്കാവിൽ വികസ സെമിനാറും കാവ് ഫെസ്റ്റും പത്തു മുതൽ അഞ്ച് വരെ നടക്കും

Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം വികസന സെമിനാർ ഫെബ്രുവരി പത്തിനും രണ്ടാമത് വട്ടിയൂർക്കാവ് ഫെസ്റ്റ് (കാവ് ഫെസ്റ്റ്) പത്തു മുതൽ 15 വരെയും നടക്കും. നിയോജകമണ്ഡലത്തിൽ നടപ്പാക്കേണ്ട ഹ്രസ്വദീർഘകാല പദ്ധതികൾക്ക് രൂപം നൽകുന്നതിനായാണ് വികസന സെമിനാർ സംഘടിപ്പിക്കുന്നതെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു.ആദ്യ രണ്ടു വികസന സെമിനാറുകളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും എംഎല്‍എ എന്ന നിലയില്‍ ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കും. വിവിധ മേഖലകളിലായി സംഘടിപ്പിച്ച വികസന സെമിനാറിന്റെ ഭാഗമായി ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് മണ്ഡലം വികസന സെമിനാറില്‍ അവതരിപ്പിക്കും.സെമിനാറിന്റെ തുടര്‍ച്ചയാണ് കാവ് ഫെസ്്റ്റ് സംഘടിപ്പിക്കുന്നത്.വട്ടിയൂര്‍ക്കാവിന്റെ ഒരു സാംസ്‌ക്കാരികോത്സവം എന്ന നിലയ്ക്കാണ് ഇവിടെ ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.മണ്ഡലത്തില്‍ 26 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ആണുള്ളത്.അതില്‍ 24 വാര്‍ഡുകള്‍ പൂര്‍ണമായും ,രണ്ടെണ്ണം ഭാഗികമായി ഇവിടെയുള്ളത്. ഇവിടുത്തെ വികസനത്തിന്റെ ഭാഗമായി വരുന്ന വട്ടിയൂര്‍ക്കാവില്‍, 13 ഓളം വരുന്ന വാര്‍ഡുകളില്‍ ഡ്രൈനേജ് സംവിധാനം ,മേലേക്കടവ് ടൂറിസം പദ്ധതി ,കുടുവെളള പ്രശ്‌നം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.കഴിഞ്ഞ ദിവസത്തെ സംസ്ഥാന ബജറ്റില്‍ ഗവണ്‍മെന്റ് അഞ്ചുകോടി രൂപ മേലേക്കടവ് ടൂറിസം പദ്ധതിയ്ക്കായി വകയിരുത്തി.അടുത്ത മൂന്നുവര്‍ഷ കാലയളവിനുള്ളില്‍ ഈ മണ്ഡലത്തില്‍ നടപ്പാക്കേണ്ട പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.കുടിവെള്ള പ്രശ്‌നം വരുന്ന ഈ മൂന്നുവര്‍ഷ കാലയളവിനുള്ളില്‍ നടപ്പാക്കിയെടുക്കുന്ന തീരുമാനങ്ങള്‍ ഈ കാവ് ഫെസ്റ്റിലൂടെ ഉണ്ടാകും. നെട്ടയം സെന്‍ട്രല്‍ പോളിടെക്‌നിക് മൈതാനത്താണ് പരിപാടികള്‍ നടക്കുക.പത്തിന് രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം പി രാജേഷ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യും .മന്ത്രി വി,ശിവന്‍കുട്ടി പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും .മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിയ്ക്കും.വൈകിട്ട് ആറിന് മന്ത്രി സജി ചെറിയാന്‍ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.സംഘാടക സമിതി ചെയര്‍മാന്‍ കെ .സി.വിക്രമന്‍ അധ്യക്ഷത വഹിക്കും .15 ന് രാവിലെ 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . നടന്‍ ഇന്ദ്രന്‍സിന് പ്രഥമകാവ് ശ്രീ പുരസ്‌ക്കാരം ചടങ്ങില്‍ സമ്മാനിയ്ക്കും.വി. കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. 15ന് വൈകിട്ട് 3 .30ന് കാഞ്ഞിരംപാറയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. പങ്കാളിത്തം, കലാമൂല്യം എന്നിവ വിലയിരുത്തി വാര്‍ഡുകള്‍ക്കും കുടുംബശ്രീ എഡിഎസ് കള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സംഘടനകള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. പത്തിന് രാത്രി എട്ടിന് ചുമടുതാങ്ങി ബാന്‍ഡിന്റെ സംഗീതനിശ,11ന് രാത്രി ഏഴിന് നടി മഹാലക്ഷ്മിയുടെ നൃത്ത പരിപാടി, 12ന് രാത്രി 7 തിരുമാലി തഡൈ്വസര്‍ ബാന്‍ഡിന്റെ സംഗീത പരിപാടി ,13 ന് രാത്രി ചലച്ചിത്ത താരം ആശാശരത്തിന്റെ നൃത്തപരിപാടിആശ നടനം ,പതിനാലിന് പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഓളുളളേരി, 15ന് രാത്രി എട്ടിന് ആട്ടം കലാസമിതി കൊള്ളന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ് -ചെമ്മീന്‍ എന്നിവയാണ് പ്രധാന കലാപരിപാടികള്‍. ഇതുകൂടാതെ കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങള്‍, സി. പി .ടി വിദ്യാര്‍ഥികളുടെ കലാമേള ,വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ട് ഓഫ് മിഷന്‍ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിക്കുന്ന അംഗന്‍വാടി കലോത്സവം ,വയോജനസംഗമം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും . പ്രദര്‍ശനം .അമ്യൂസ്‌മെന്റ് പാര്‍ക്ക് ,കഫെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവ ഫെസ്റ്റിന്റെ ഭാഗമാണ് .സെമിനാറിന്റെയും ഫെസ്റ്റിന്റെ യേും പ്രചരണാര്‍ത്ഥം പാവകളിയും ഫാഷ്‌മോബും നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തിയുളള വിളംബരജാഥ അഞ്ചു മുതല്‍ ഏഴു വരെ മണ്ഡലത്തില്‍ പര്യടനം നടത്തും. ഓരോ വാര്‍ഡിലെയും സ്വീകരണങ്ങളില്‍ അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ അധ്യക്ഷത വഹിക്കുകയും പ്രമുഖരായ വ്യക്തികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *