കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

Spread the love

തിരുവനന്തപുരം : കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 പേർക്ക് സാരമായ പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. വട്ടപ്പാറ മരുതൂർ പാലത്തിലൂടെ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചരക്കുമായി വന്ന ലോറിയുമായാണ് അപകടം.ലോറിയുടെയും ബസ്സിൻ്റെയും സീറ്റിൽ കുടുങ്ങിയിരുന്ന രണ്ട് ഡ്രൈവർമാരെ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ പുറത്തെടുത്തു. ഹൈഡ്രോളിക് മെറ്റൽ കട്ടർ, ജാക്കി സ്പ്രസർ മുതലായവ ഉപയോഗിച്ച് രണ്ട് ഡ്രൈവറെയും പുറത്തെടുത്തത്ത്. നിലവിൽ അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കെഎസ്ആർടിസി ബസ് റിക്കവറി വാഹനം ഉപയോഗിച്ച് ഒരു വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു തിരുവനന്തപുരം നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശ്രീ ജോർജ് പോൾ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എം എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം വയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പോലീസ് സംഘം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *