നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കൊച്ചിയില്‍ ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.അടിവസ്ത്രത്തില്‍ പോക്കറ്റുണ്ടാക്കി അതില്‍ സ്വര്‍ണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇയാളില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അശോകന്‍ ഇതിന് മുന്‍പ് സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുകയാണ് കസ്റ്റംസ്.