വ്ളാങ്ങാമുറി വാർഡിൽ 2025 ലെ ഓണാഘോഷം, വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ, വ്ളാങ്ങാമുറി വാർഡിൽ 2025 ലെ ഓണാഘോഷം, വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. വാർഡ് കൗൺസിലർ പി എസ് . ലക്ഷ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ , കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ സ്വാഗതം ആശംസിച്ചു. മുൻ കെപിസിസി അധ്യക്ഷനും മുൻ പാർലമെന്റ് അംഗവുമായ കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരപിതാവ് പി കെ. രാജ്മോഹൻ മുഖ്യാതിഥിയായി. യോഗത്തിൽ എഐസിസി മെമ്പർ നെയ്യാറ്റിൻകര സനൽ, കെപിസിസി ജനറൽ സെക്രട്ടറി, മരിയാപുരം ശ്രീകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർ. അജിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ, ആലുംമൂട് കൗൺസിലർ മഞ്ചന്തല സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, സുമകുമാരി, അമരവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇരുമ്പിൽ മണിയൻ, വാർഡ് വികസന സമിതി ചെയർമാൻ വിജയ ഗോപൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അംഗങ്ങളായ എസ്. ജി രാജേഷ് , ശ്രീരാഗ് , പെരുമാൾ പിള്ള, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ശ്രീജിത്തിനെയും, മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞ സാജൻ ബി.ബി, 2025- ലെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി മറ്റു പ്രൊഫഷണൽ കോഴ്സുകളിലെ വിജയികൾക്ക് ആദരവ് നൽകി. യോഗത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്കും, വാർഡിലെ 80 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന പൗരന്മാരെയും ആദരിച്ചു. എഡിഎസ് കുടുംബശ്രീ അംഗങ്ങൾക്കുള്ള ഓണ കിറ്റും, ചികിത്സാസഹായവും നൽകി. വാർഡ് വികസന സമിതി വൈസ് ചെയർമാൻ പെരുമാൾ പിള്ള കൃതജ്ഞത രേഖപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷനും മുൻ പാർലമെന്റ് അംഗവുമായ കെ. മുരളീധരൻ, നഗരപിതാവ് പി കെ. രാജ്മോഹൻ, എഐസിസി മെമ്പർ നെയ്യാറ്റിൻകര സനൽ, പി എസ് . ലക്ഷ്മി, കെപിസിസി ജനറൽ സെക്രട്ടറി, മരിയാപുരം ശ്രീകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർ. അജിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ, കൗൺസിലർ മഞ്ചന്തല സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, സുമകുമാരി.

Leave a Reply

Your email address will not be published. Required fields are marked *