യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി.വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കുതർക്കത്തെ തുടർന്ന്, ലിജേഷ് കത്രിക ഉപയോഗിച്ച് മല്ലികയെ കുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം ലിജേഷ് തന്നെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്.സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്ഷിച്ചിരിക്കുകയാണ്.