ഏഴ് കിലോ കഞ്ചാവുമായി ലഹരിസംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ
നെയ്യാറ്റിൻകര : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഏഴ് കിലോ കഞ്ചാവുമായി നെയ്യാറ്റിൻകരയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്യസംസ്ഥാനത്തിലെ ലഹരി സംഘത്തിലെ പ്രധാനകണ്ണികൾ പിടിയിൽ. 3 കിലോ കഞ്ചാവുമായി ഒറീസാ സ്വദേശി ധർമ്മ മാലിക് (33) നെ അമരവിള ഭാഗത്ത് നിന്ന് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.തുടർന്ന് 4 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ നിന്നും ഒറീസാ സ്വദേശി അമിത് കുമാർ അഗർവാൾ (32) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.വി വിനോദ് നേതൃത്വത്തിലുള്ള സംഘം പിടികൂടി.ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രവിൻ്റീവ് ഓഫീസർമാരായ എം എസ് അരുൺകുമാർ , കെ ആർ രജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ എം പ്രവീൺ, എം നന്ദകുമാർ , മുഹമ്മദ് അനീസ് ഡ്രൈവർ ടി ഷിബു എന്നിവർ പങ്കെടുത്തു.

