പൂജപ്പുര സെന്‍ട്രൽ ജയിലിലെ തടവുകാര്‍ നടത്തുന്ന ‘ഫുഡ് ഫോര്‍ ഫ്രീഡം’ കഫറ്റീരിയയിലെ മോഷണം; ഒളിവിൽ പോയ പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിന്റെ ഭക്ഷണശാലയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് പിടികൂടിയത്. തടവുകാര്‍ ഉള്‍പ്പെടെ നടത്തുന്ന ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലായിരുന്നു സംഭവം. കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങി.മോഷണക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്തിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷമാണ് മോഷണം നടത്തിയത്. കഴിഞ്ഞ 18-ന് മോഷണം നടന്നത്. ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് ഇയാൾ കവർന്നത്. സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നു.പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. ഈ പ്രദേശം അതീവ സരുക്ഷാ മേഖലയാണ്. എന്നാൽ ഭക്ഷണശാലയിലെ സിസിടിവി പ്രവർത്തിക്കുന്നില്ലായിരുന്നു. 3 ദിവസത്തെ കളക്ഷന്‍ പണമാണ് മോഷ്ടിച്ചത്. ഭക്ഷണശാലക്ക് പുറകിൽ മറ്റൊരു മുറിയുണ്ട്. ഈ മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഭക്ഷണശാല പൂട്ടിയിട്ട് ഒരു സ്ഥലത്ത് താക്കോൽ വെച്ചിരുന്നു. അവിടുന്ന് താക്കോലെടുത്ത് മുറി തുറന്ന് മേശക്കുള്ളിൽ വച്ചിരുന്ന പണം എടുത്തുകൊണ്ടു പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *