നിംസ് മെഡിസിറ്റിയിലെ ഓണവിപണമേള തുടക്കമായി 31 ന് സമാപനം

Spread the love

നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റിയിൽ ഓണവിപണമേള തുടക്കമായി 31 ന് സമാപനം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാനും ആഘോഷിക്കുവാനും നിംസ് മെഡിസിറ്റി അവസരമൊരുക്കിയിട്ടുണ്ട്. രാജ്യത്തിന് തന്നെ അഭിമാനമായ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ , തൊഴുക്കൽ മൺപാത്രം പഴമക്കാരിൽ നിന്ന് പകർന്ന് ഒരുക്കിയ ഹെർബൽ സൗന്ദര്യ വർദ്ധന വസ്തുക്കൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ വിപണന മേളയിലെ കാഴ്ചകൾ . പുതുതലമുറകൾക്ക് പരമ്പരാഗത തൊഴിൽ വ്യവസായങ്ങളെക്കുറിച്ച് പഠിക്കുവാനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഇത്തരം വിപണമേള ഉപകാരപ്രദമാകും. കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് വിപണന മേളയിൽ എത്തി മടങ്ങുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ മേളയ്ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *