ഹമാസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ ചിത്രം പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ജറൂസലേം: ഹമാസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ ചിത്രം പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊന്ന ശേഷം കത്തിച്ചുകളഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണിതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും ഈ ചിത്രങ്ങള്‍ കാണിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു.‘പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാണിച്ച ചില ഫോട്ടോകള്‍ ഇതാ. മുന്നറിയിപ്പ്: ഹമാസ് രാക്ഷസന്മാര്‍ കൊന്ന് കത്തിച്ച കുഞ്ഞുങ്ങളുടെ ഭയാനകമായ ഫോട്ടോകളാണിത്. ഹമാസ് മനുഷ്യത്വരഹിതമാണ്. ഹമാസ് ഐസിസ് ആണ്,” പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.കുഞ്ഞുങ്ങളുടെ ശിരഛേദം ഹമാസ് നടത്തിയെന്ന ഇസ്രായേലിന്റെ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ചിത്രങ്ങളും പങ്കുവെച്ചത്. ഹമാസിന്റെ ആക്രമണങ്ങള്‍ ‘തികച്ചും തിന്മ’ ആണെന്നും ഹമാസ് പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളെ തലവെട്ടുന്ന ഫോട്ടോകള്‍ കണ്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരത്തെ അഭിപ്രായപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.