ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്ക് പണാപഹരണം അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Spread the love

കൊച്ചി:ഊരൂട്ടമ്പലം സർവ്വീസ് സഹകരണ ബാങ്കിലെ സി.പി.എം. ഭരണസമിതി അംഗങ്ങളും ചില ജീവനക്കാരും ചേർന്ന് നിക്ഷേപകരുടെയും ചിറ്റാളന്മാരുടെയും ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മാറനല്ലൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുവാൻ തയ്യാറാകത്തതിനെ തുടർന്ന് പരാതിക്കാരിയായ രേവതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കാട്ടാക്കട Dy.SP യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവായിരിക്കുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പണാപഹരണം നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ അസിസ്റ്റന്റ് രജിസ്ട്രാർ നിർദ്ദേശിച്ചതനുസരിച്ച് ബാങ്ക് പ്രസിഡന്റ് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിട്ട് രാഷ്ട്രീയ സ്വാധീനത്തിൽ കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തത്. തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതികൾ നൽകിയിട്ടും കേസ് എടുക്കുവാൻ മാറനല്ലൂർ പോലീസ് തയാറാകത്തതിനെ തുടർന്ന് രേവതി കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ നൽകിയ കേസിൽ 3 ജീവനക്കാർക്കും ഭരണ സമിതി അംഗങ്ങൾക്കും എതിരെ കേസ് എടുക്കുവാൻ ഉത്തരവായതനുസരിച്ച് FIR രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *