ലഹരിയെ തടയാൻ നെയ്യാറ്റിൻകരയിൽ പോലീസിൻ്റെ മിന്നൽ പരിശോധന
നെയ്യാറ്റിൻകര : ഓണത്തിനോടനുബന്ധിച്ച് ലഹരിയെ തടയാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ പൊലീസ് ഡ്രൈവ് നടന്നു. നെയ്യാറ്റിൻകര , മാരായമുട്ടം , ബാലരാമപുരം, പൂവാർ , പാറശ്ശാല , കാഞ്ഞിരംകുളം എന്നീ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സ്പെഷ്യൽ ഡ്രൈവിൽ പങ്കാളിയായത്. ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്നുവെന്ന് രഹസ്യ വിവരത്തെത്തുടർന്നാണ് സ്പെഷ്യൽ ഡ്രൈവ്. നെയ്യാറ്റിൻകരയിലെ വിവിധ പരിസരപ്രദേങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുന്ന നെയ്യാറ്റിൻകര ഡിവൈഎസ്പി അറിയിച്ചു.