സംസ്ഥാന പോലീസ് ഉദ്യോഗസ്ഥ തലത്തിലുള്ള ബോർഡർ മീറ്റിംഗ് നടത്തി

Spread the love

നെയ്യാറ്റിൻകര : കേരള തമിഴ്നാട് അന്തർ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥ തലത്തിലുള്ള ബോർഡർ യോഗം നടത്തി. കുന്നത്തുകാൽ മണിവിള ഗോൾഡൻ പാലസ്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ സെൻ്ററിലാണ് ബോർഡ് യോഗം നടത്തിയത്. യോഗത്തിൽ അതിർത്തി പ്രദേശങ്ങളെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ , മദ്യം മയക്കുമരുന്ന് , മാലിന്യം ഉപഭോക്തൃ സാധനങ്ങൾ തുടങ്ങിയവയുടെ കടത്ത് തടയൽ തീരദേശസുരക്ഷ ജോയിൻ്റ് ബോർഡർ ചെക്കിംഗ് കമ്മ്യൂണിറ്റി പോലീസിംഗ്, നവരാത്രിഘോഷയാത്ര തുടങ്ങിയവ സംബന്ധിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തു.തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി അജിതാബീഗം ഐ.പിഎസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സുദർശൻ ഐ.പി.എസ്സ്, കന്യാകുമാരി ജില്ലാപോലീസ് മേധാവി ഡോ : സ്റ്റാലിൻ ഐ.പി എസ്സ് നെയ്യാറ്റിൻകര ഡി.വൈ.എസ്സ്. പി ചന്ദ്രദാസ് , മാർത്താണ്ഡം ഡി .എസ് .പി നല്ലശിവം തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്സ്. പി ശ്രീ ജയകുമാർ തിരുവനന്തപുരം റൂറൽ ക്രൈം റിക്കാൻഡസ് ബ്യൂറോ ഡി.വൈ.എസ്സ്.പി റോബാർട്ട് ജോണി , കേരളാ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മറ്റു സബ്ബ് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *