വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വാടാനപ്പള്ളി: വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സി പേൾ ബാറിന് വടക്കുവശത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന വാലപ്പറമ്പിൽ വസന്തയെ (75) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി. മണി എന്ന ജയരാജൻ അറസ്റ്റിലായി.ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി വസന്ത വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. തളിക്കുളം എസ്.എൻ.യു.വി.പി സ്കൂളിലെ അധ്യാപിക ആയിരുന്നു ഗണേശമംഗലം സ്വദേശിയായ വസന്ത.സ്വര്‍ണം തട്ടിയെടുക്കാനുള്ള പിടിവലിക്കിടെ വസന്ത(76) തലയിടിച്ച് വീണുവെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍, തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പുറകുവശത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.