വെള്ളറട ആനപ്പാറ ഭാരത് പെട്രോളിയം ഫ്യൂവൽ പമ്പിൽ നി ന്നും പെട്രോളും ഡീസലും മണ്ണിനടിയിലൂടെ സമീപത്തെ വീടുകളിൽ എത്തുന്നുവെന്ന് പരാതി
നെയ്യാറ്റിൻകര : വെള്ളറട ആനപ്പാറ ഭാരത് പെട്രോളിയം ഫ്യൂവൽ പമ്പിൽ നി ന്നും പെട്രോളും ഡീസലും മണ്ണിനടിയിലൂടെ സമീപത്തെ വിടുകളിൽ എത്തുന്നുവെന്ന് പരാതി . മണ്ണിനടിയിലൂടെ എത്തുന്ന പെട്രോൾ ഡീസലും സമീപത്തെ കിണറുകളിലെത്തി കുടിവെള്ളം മലിനമാക്കിയിരിക്കുകയാണ്. സമീപവാസികളായ ഡേവിഡ് രാജേന്ദ്രൻ, തൽഹത്ത് സാഹിബ് എന്നിവരുടെ വീടുകളിലെ കിണറു കളിലേക്കാണ് ഭാരത് പെട്രോളിയം പമ്പിൽ നിന്നുള്ള ഡീസലും പെട്രോളും മണ്ണിനടിയിലൂടെ സ്വീപ്പ് ചെയ്ത് എത്തുന്നത്. നിരവധിതവണ പമ്പ് അധികാരികളെ വിവരം അറിയിച്ചെങ്കിലും, പരിഹാരമാർഗ്ഗം കണ്ടെത്താനായില്ല. കുടുംബങ്ങൾ ഇന്ന് രാവിലെ പെട്രോൾ പമ്പിന് മുൻവശം ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. വാർഡ് മെമ്പർ കെ ജി മംഗൾദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണലി ഷാജി, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. ഭാരത് പെട്രോളിയം അധികൃതരും പമ്പ് ഉടമയും പഞ്ചായത്തും ചേർന്ന് പുതിയ കുഴൽ കിണർ സ്ഥാപിച്ച് കുടിവെള്ളത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ഉറപ്പിൽ സമീപവാസികൾ ഭാരത് പെട്രോളും പമ്പിലെ ഉപരോധം നിർത്തിവച്ചു.