കേരളം വിട്ട് തെലുങ്കാ നയിലേക്ക് ചേക്കേറിയ കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ് തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുകൾ
കൊച്ചി :കേരള സർക്കാർ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് കേരളം വിട്ട് തെലുങ്കാ നയിലേക്ക് ചേക്കേറിയ കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ് തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുകൾനടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ കണക്കുകൾ പ്രകാരം 38.38 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞ വർഷം പുറത്തുവന്ന കണക്കുകൾ പ്രകാരം 13 കോടി രൂപയുടെ ലാഭം മാത്രമാണ് ഉണ്ടായത്.നേരത്തെ കിറ്റക്സിന് ഉണ്ടായിരുന്ന 25 കോടി രൂപയുടെ കടം ഇപ്പോൾ 341 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.കേരളത്തിൽ നിന്ന് തെലുങ്കാനായിലെത്തിയ കിറ്റക്സിന് നിർമാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും നിർമാണ ഫാക്ടറിയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫാക്ടറി നിർമാണ പ്രവർത്തനം നടക്കുന്ന സാഹചര്യത്തിലാണ് കടം കുത്തനെ ഉയർന്നതെന്നാണ് വിലയിരുത്തൽ.തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ ശയാംപേട്ട് ഹവേലിയിലാണ് വസ്ത്രനിർമാണ കമ്പനി ആരംഭിക്കുവാനായി കിറ്റക്സ് തിരഞ്ഞെടുത്തത്. സർക്കാർ അനുവദിച്ച 187 ഏക്കർ വാസ്തു പ്രകാരമല്ലെന്ന് പറഞ്ഞ കമ്പനി 13.29 ഏക്കർ കൂടി ആവശ്യപ്പെട്ടു.കിറ്റക്സ് ആവശ്യപ്പെട്ട ഭൂമി കർഷകരുടേതായിരുന്നു. ഏക്കറിന് 50 ലക്ഷം വില വരുന്ന ഭൂമി സർക്കാരും കമ്പനിയും ചേർന്ന് 10 ലക്ഷം രൂപയ്ക്ക് കൈക്കലാക്കുവാൻ നോക്കുന്നു എന്നാരോപിച്ച് കർഷരുടെ പ്രതിഷേധം ഉണ്ടാവുകയായിരുന്നു.കർഷക പ്രക്ഷോഭം മൂലം നിർമാണ പ്രവർത്തനം നീണ്ട്പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ.2021 കേരള സർക്കാർ തങ്ങളെ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച കിറ്റക്സ് എം ഡി സാബു എം ജേക്കബ് മറ്റ് സംസ്ഥാനങ്ങളിലായി 3500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.തുടർന്ന് തെലുങ്കാന വ്യവസായമന്ത്രി കെ ടി രാമാറാവുവുമായുള്ള ചർച്ചയിൽ സംസ്ഥാനത്ത് 1000കോടി രൂപയുടെ നിക്ഷേപം നടത്താൻ തീരുമാനമാവുകയായിരുന്നു.