ബിജെപി നേതാവ് സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട് : മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ബിജെപി നേതാവ് സുരേഷ് ഗോപി ഹാജരായി. ഇന്ന് 11.50 ഓടെയാണ് നാല് വാഹനങ്ങളിലെ അഹമ്പടിയോടെ സുരേഷ് ഗോപി പോലീസ് സ്റ്റേഷനിൽ എത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് സുരേഷ് ഗോപിയോട് ഹാജരാകാൻ പോലീസ് നോട്ടീസ് നേരത്തെ തന്നെ അയച്ചിരുന്നു .രാവിലെ തന്നെ ബിജെപിയുടെ മുതിർന്ന നേതാക്കളെല്ലാം നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.10000 കണക്കിന് പ്രവർത്തകരാണ് സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നടക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമായി എത്തിയത്. വേട്ടയാടാൻ അനുവദിക്കില്ല. കോഴിക്കോട് എസ്ജിക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് നടക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ ആണിനിരന്നത്. ഇംഗ്ലീഷ് പളളിക്ക് മുന്നിൽ നിന്ന് ബിജെപി പ്രവർത്തകർക്കും നേക്കാക്കൾക്കൊപ്പം പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് സുരേഷ് ഗോപി പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ പദയാത്രയ്ക്ക് സുരേഷ് ഗോപി തീരുന്ന എത്തിയില്ല.അതേസമയം നാല് വാഹനങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു .എന്നാൽ സുരേഷ് ഗോപിയെ വാഹനം മാത്രം പോലീസ് സ്റ്റേഷന് അകത്ത് അനുവദിക്കുള്ളുയുന്ന് പൊലീസ് പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ അടങ്ങുന്ന നേതാക്കളെ മാത്രം പോലീസ് സ്റ്റേഷനിൽ കടത്തിവിട്ടിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം രണ്ട് അഭിഭാഷകരും പോലീസ് സ്റ്റേഷന്റെ അകത്തുണ്ട്. അതേസമയം നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരും , പോലീസും തമ്മിൽ നേരിയ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ മുന്നിൽ പിന്തിരിപ്പിച്ചു.