പിരപ്പമൺകാട് പൂനുള്ളൽ
ആറ്റിങ്ങൽ: ചെണ്ടുമല്ലി കൃഷിയിലും നൂറുമേനിയുടെ വിജയഗാഥ രചിച്ച് പിരപ്പമൺകാട് പാടശേഖര സമിതി.മാമം നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള കല്ലണയുടെ ഓരത്ത് ഒന്നര ഏക്കറിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പായ പൂനുള്ളലിന്റെ ഉദ്ഘാടനം വി ശശി എം.എൽ.എനിർവഹിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ പൂവിന്റെ ആദ്യ വിപണന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ സബ് കമ്മിറ്റി ജോയിൻ കൺവീനർ ജയകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു . പിരപ്പമൺകാട്പാടശേഖരത്തിനും പുഴയ്ക്കും -പുഴയിലെ കല്ലണയ്ക്കും ഇടയിലായുള്ള മനോഹരമായ ചെണ്ടുമല്ലി പാടം 25 മുതൽ സന്ദർശകർക്ക് പ്രവേശത്തിന് തുറന്നു കൊടുക്കുകയാണ്.