സ്വകാര്യ ബസിന്റെ പിന്നിൽ തൂങ്ങി നിന്ന് അതിഥി തൊഴിലാളിയുടെ അപകടയാത്ര
എറണാകുളം നേര്യമംഗലത്ത് ഓടുന്ന സ്വകാര്യ ബസിന്റെ പിന്നിൽ തൂങ്ങി നിന്ന് അതിഥി തൊഴിലാളിയുടെ അപകടയാത്ര. മൂന്നാറിൽ നിന്ന് പെരുമ്പാവൂരിലേക്കും കോതമംഗലം പോകുന്ന സ്വകാര്യ ബസിലാണ് അതിഥി തൊഴിലാളി അപകടയാത്ര നടത്തിയത്. നേര്യമംഗലത്തെ പാലത്തിന് സമീപം നിന്നാണ് അതിഥി തൊഴിലാളി സ്വകാര്യ ബസിൻ്റെ പിന്നിൽ ചാടി കയറി തൂങ്ങിക്കിടന്നു യാത്ര ചെയ്തത്. ബസിൻ്റെ ഡ്രൈവറക്കോ , കണ്ടക്ടർനോ ഈ വിവരം അറിയില്ല. ശേഷം അതിഥി തൊഴിലാളി തൊട്ടടുത്ത സ്റ്റോപ്പിലും ഇറങ്ങുന്നു . സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അതിഥി തൊഴിലാളിയുടെ അപകട യാത്ര പുറത്തറിയുന്നത്. അപകട യാത്ര നടത്തിയ അതിഥി തൊഴിലാളിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.