ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ഏറ്റുവാങ്ങി
തിരുവനന്തപുരം :ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് 30.07.2025 രാവിലെ 05.30നും 06.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കും. പത്മ തീർത്ഥകുളത്തിൻ്റെ തെക്കേ കൻമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലോറ്റി എഴുന്നള്ളിക്കുന്ന കതിർകറ്റുകൾ കിഴക്കേനാടകശാല മുഖ പ്പിൽ ആഴാതി പുണ്യാഹം ചെയ്തത് ശേഷം ആഴാതി തന്നെ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപ ത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ കൊണ്ട് വക്കുകയും അവിടെ പെരിയനബി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കുന്നു. തുടർന്ന് അവൽ നിവേദ്യവും നടക്കുന്നു.എല്ല വർഷത്തെയും പോലെ ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇത്തവണെയും തിരുവനന്തപുരം നഗരസഭ പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്ത് കൃഷി ചെയ്ത് കതിർകററകൾ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ ഇന്ന് 28/07/2025) രാവിലെ നടന്ന ചടങ്ങിൽ മേയർ ശ്രീമതി. ആര്യ രാജന്ദ്രനിൽ നിന്നും ക്ഷേത്ര ഭരണ സമിതി അംഗം ശ്രീ കരമന ജയൻ, എക്സിക്യൂട്ടിവ് ഓഫീസർ ശ്രീ.ബി മഹേഷ് എന്നിവർ ഏററുവാങ്ങി. പ്രസ്തുത ചടങ്ങിൽ നഗരസഭ ജീവനക്കാർ, നേമം കൃഷിഭവൻ കൃഷി ഓഫിസർ, മറ്റ് ക്ഷേത്ര ജീവനക്കാരും പങ്കെടുത്തുകൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നും കൊണ്ട് വരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കും.നിറപുത്തരിയോടനുബന്ധിച്ച് നേദിച്ച് അവലും, ഭഗവാന് സമർപ്പിച്ച കതിരും ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകൾ വഴിയും ഭക്തജനങ്ങൾക്ക് 50/- രൂപ നിരക്കിൽ മുൻക്കൂറായി ബുക്കു ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.