പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി 27 ന് കേരളമെമ്പാടും ഊരുൽസവം നടത്തും
തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി 27 ന് കേരളമെമ്പാടും ഊരുൽസവം നടത്തും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ തുടക്കമാണിത്. അടിമാലി കട്ടമുടിയിലെഊരുൽസവത്തിൽ വൈകിട്ട് നാലിന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുക്കും.തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഊരുൽസവത്തിൻ്റെ ഭാഗമായി നടത്തും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. കെ ആൻസലൻ എം എൽ എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്കുമാർ, ജില്ലാ കലക്ടർ അനുകുമാരി, ഡയറക്ടർ രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു.