പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായി ഇന്ത്യൻ മദ്യം റഷ്യൻ വിപണി കീഴടക്കുന്നു

Spread the love

റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായി ഇന്ത്യൻ മദ്യം റഷ്യൻ വിപണി കീഴടക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ മുന്‍ നിര മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് പ്രൈവറ്റ് റഷ്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യൻ കമ്പനിയുടെ ബ്രാൻഡുകൾ റഷ്യയിൽ വിപണനം ചെയ്യാൻ രംഗത്തെത്തുന്നത്. റഷ്യ- യുക്രെയിൻ അധിനിവേശത്തിന് ശേഷം വൻ തോതിൽ പാശ്ചാത്യ മദ്യ ബ്രാൻഡുകൾ റഷ്യൻ വിപണിയിൽ നിന്നും പിൻവാങ്ങിയിരുന്നു.ലോകത്തിലെ ഏറ്റവും ജനപ്രിയ മൂന്നാമത്തെ വിസ്‌കിയായ ഓഫീസേഴ്‌സ് ചോയ്‌സ് നിർമ്മാതാക്കൾ, റഷ്യൻ വോഡ്ക നിർമ്മാതാക്കളായ ആൽക്കഹോൾ സൈബീരിയൻ ഗ്രൂപ്പ് (എഎസ്ജി) രണ്ട് എബിഡി ബ്രാൻഡുകളുടെ ഏക വിതരണക്കാരാകാൻ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് പ്രൈവറ്റ് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നാണ് സൂചന. 2025 ഒക്ടോബർ വരെയാണ് കരാർ നിലനിൽക്കുക. അതേസമയം, എത്രത്തോളം വിൽപ്പന നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.ഓഫീസേഴ്‌സ് ചോയ്‌സ് ബ്ലൂ വിസ്‌കിക്ക് 0.75 ലിറ്റർ ബോട്ടിലിന് 1,000 മുതൽ 1,200 റൂബിൾ വരെ വില വരുമെന്നാണ് റിപ്പോർട്ട്. റഷ്യയിലെ സ്റ്റെർലിംഗ് റിസർവ് പ്രീമിയത്തിന് ഒരു ബോട്ടിലിന് 1,100 റൂബിൾ മുതൽ 1,500 റൂബിൾ വരെയാണ് വില. റഷ്യൻ വിപണിയിലും മുന്നേറ്റം നടത്തുന്നതോടെ വരും സാമ്പത്തിക വർഷങ്ങളിൽ കമ്പനിയുടെ വരുമാനം ഉയരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *