കേന്ദ്ര ബജറ്റ് – ഒറ്റനോട്ടത്തിൽ
🔴 ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമാക്കി. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല.🔴 ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. നേരത്തേ (2.5 ലക്ഷം)🔴 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി.🔴 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി.🔴 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം.🔴 12–15 ലക്ഷം വരെ 20 ശതമാനം നികുതി.🔴 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി.🔴 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ.🔴 ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.🔴 സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും.🔴 കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.🔴 മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.🔴 വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്🔴 ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി🔴 എല്ല സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി. 🔴 പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരും. ഇതിന് 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും.5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. 🔴 റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ.🔴 കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും. 🔴 പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.🔴 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ.🔴 മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും.🔴 പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും.🔴 38,300 അധ്യാപകരെ നിയമിക്കും.🔴 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും. 🔴 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി. acv news🔴 പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി🔴 കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.