ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ സുവർണ ജൂബിലി സുവനീർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ എഫ്എസ്ഇടിഒ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം എ അജിത് കുമാറിന് കൈമാറിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവ്വഹിച്ചത്. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട പ്രക്ഷോഭങ്ങളുടെ ചരിത്രം വിശദീകരിക്കുന്നതിനൊപ്പം ഐഎസ്ആർഒ യുടെ നേട്ടങ്ങളെയും വെല്ലുവിളികളെയും സമകാലിക പ്രതിസന്ധികളെയും വിശദീകരിക്കുന്ന ഗ്രന്ഥമായിട്ടാണ് സുവനീർ തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങിൽ ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി : ഇ എസ് ഹരീഷ്, പ്രസിഡന്റ് ശരത് കുമാർ വി എസ്, ട്രഷറർ സ: ബിനു വി, കോർഡിനേറ്റിംഗ് സെക്രട്ടറി : ജി ആർ പ്രമോദ്, സുവനീർ കമ്മറ്റി ചെയർമാൻ സിദ്ധകുമാർ, കൺവീനർ രാഗേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.