വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം
തിരുവനന്തപുരം : വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം. കല്ലമ്പലം കാട്ടുചന്ത സ്വദേശി മുഹമ്മദ് ഫർഹാൻ (11) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വർക്കല ആയുർവേദ ആശുപത്രിക്ക് മുന്നിൽ മാതാവ് താഹിറയോടൊപ്പം ടൂവീലറിൽ സഞ്ചരിക്കവയായിരുന്നു അപകടം.ഇവർ സഞ്ചരിച്ച വാഹനത്തെ സ്വകാര്യ ബസ് അലക്ഷ്യമായി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ്സിന്റെ പുറകിലെ ടയറിന്റെ ഭാഗം സ്കൂട്ടിയിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർഹാന്റെ തലയിലൂടെ ബസിന്റെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫർഹാന്റെ ജീവൻ രക്ഷിക്കാനായില്ല. താഹിറയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.