നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ-ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു
ഐ ബി എം – ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ, ബയോമൈറ്റിസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മോണോടെക് സിസ്റ്റംസ് ലിമിറ്റഡ്, ടാലന്റ് ടർബോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈ എയ്റോസ്പേസ് ബാംഗ്ലൂർ, എം എസ് കെ ലൈഫ് ക്ലിനിക്ക് ഫൗണ്ടേഷൻ കോയമ്പത്തൂർ, എലൈറ്റ് എഞ്ചിനീയറിംഗ് വർക്ക് ഡിണ്ടിഗൽ (ഫയർ സേഫ്റ്റി കൺസൾട്ടന്റ് സർവീസസ്), സി ജെ എം ഓട്ടോകെയർ, പ്രൈം ബിൽഡേഴ്സ് & ആർക്കിടെക്ട്സ്, ഇന്ത്യൻ അക്കാഡമിക് റിസർച്ചേഴ്സ് അസോസിയേഷൻ, വി വി വി & സൺസ് എഡിബിൾ ഓയിൽസ് ലിമിറ്റഡ് വിരുദുനഗർ, എഡ്യൂകോർപ്പ് സെന്റർ ഫോർ റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ്, എസ് എം ഇ സി ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി, ജോതി മറൈൻ എഞ്ചിനീയറിംഗ് തൂത്തുക്കുടി, സി കെ എസ് സൊല്യൂഷൻസ് നാഗർകോവിൽ, ഇന്ദ്രപുരി ഏവിയേഷൻ, മാറ്റ് എഞ്ചിനീയറിംഗ് എക്യുപ്മെന്റ്സ്, വായുശാസ്ത്ര എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി തുടങ്ങി വിവിധ കമ്പനികളുമായി സാങ്കേതിക, നൈപുണ്യ, വൈധ്യഗ്ദ്ധ കൈമാറ്റത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു. ട്രിവാൻഡ്രം ടെക്‌നോപാർക്ക് സഹസ്ഥാപകനും ,മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറും കേരള സ്റ്റാർട്ട് അപ്പ് മിഷൻ സ്ഥാപകനും എന്റർപ്രെനെർഷിപ്പ് ഡെവലപ്പ്മെന്റ് മുൻ മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കെ.സി. ചന്ദ്രശേഖരൻ നായർ മുഖ്യാതിഥിയായിരുന്നു.ശ്രീ. എം.എസ്. ഫൈസൽ ഖാൻ , ശ്രീമതി ശബ്നം ഷഫീക്, ഡോ. ആർ.പെരുമാൾ സ്വാമി , ഡോ.എ. കെ.കുമാരഗുരു, ഡോ. കെ. എ. ജനാർദ്ദനൻ, ഡോ. എ. ഷാജിൻ നർഗുണം, ഡോ.പി. തിരുമാൽവലവൻ, ശ്രീ. ജെ.പി ജയൻ, എം. മുരുഗൻ, വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.