തെരുവ് നായകുറുകെച്ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം : തെരുവ് നായകുറുകെച്ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം മങ്കട കർക്കിടകത്താണ് അപകടം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെരുവ് നായ റോഡിന് കുറകെ ചാടി ഓട്ടോറിക്ഷയിൽ നായ ഇടിച്ചതൊടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതോടെ തലയടിച്ച് വീണ നൗഫൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു . കൂടാതെ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് . നൗഫൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്.