പൂവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ RHS ൽ ഉൾപ്പെട്ട പ്രതിയെ പോലീസ് പിടികൂടി
നെയ്യാറ്റിൻകര : പൂവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ RHS ൽ ഉൾപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. പൂവാർ എരിക്കലൂവിളവീട്ടിൽ സ്വദേശി ജോണി (45) നെ കാഞ്ഞിരംകുളം പോലീസ് പിടികൂടി. കരിങ്കുളത്തെ പൊന്നുനട തെക്കേക്കര വീട്ടിൽ നിന്ന് കോടതി നിന്നും ലഭിച്ച സെർച്ച് വാറണ്ട് അനുസരിച്ച് ഇന്ന് വൈകുന്നേരം 6 മണിയോടെ പ്രതിയെ കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനൻ (ഐ.പി.എസ് നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്.എച്ച്.ഒ റാണാചന്ദ്രൻ , പൂവ്വാർ എസ്. എച്ച്.ഒ സുജിത്ത് ,നെയ്യാറ്റിൻകര എസ്.എച്ച്.ഒ പ്രവീൺ, എന്നിവർ അടങ്ങുന്ന പോലീസ് സംഘം ചേർന്നാണ് വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത്. പ്രതിയിൽ നിന്നും 16 ലിറ്റർ 800 മില്ലി ലിറ്റർ വിദേശ നിർമ്മിത വിദേശ മദ്യവും 600 മില്ലി മീറ്റർ പോണ്ടിച്ചേരി നിർമ്മിത മദ്യവും 600 ML ചാരായവും 10. വോട്ടിൽ ബീയറും 6 കുപ്പി വൈനും 17 കുപ്പി നോൺ ആൽക്കഹോൾ കർണാടക ബീയറും പോലീസ് പിടിച്ചെടുത്തു.