“നമ്മുടെ ഭാഷയില്‍ ചിന്തിക്കണം”; ഭാഷാ വിവാദവുമായി വീണ്ടും അമിത് ഷാ

Spread the love

ഭാഷാ വിവാദവുമായി വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ ഭാഷ സംസാരിക്കാനുള്ള നിര്‍ബന്ധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഷയില്‍ അഭിമാനിച്ചാല്‍ മാത്രമേ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മുക്തരാകാന്‍ കഴിയൂ . ഒരു വിദേശ ഭാഷയ്ക്കും എതിരല്ല എന്നാല്‍ നമ്മുടെ ഭാഷയെ മഹത്വപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂദില്ലിയില്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലാണ് പ്രസ്താവന.

രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന് അമിത് ഷാ പറഞ്ഞത് വിവാദമായിരുന്നു. വിദേശഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സാധ്യമാകില്ല. നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും മതത്തെയും മനസ്സിലാക്കിത്തരാന്‍ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ലെന്നും അമിത് ഷാ. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രം നീക്കം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന.

മോദി സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇംഗ്ലീഷ് ഭാഷയെ തളളിയുളള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. നിലവില്‍ കേന്ദ്രമന്ത്രിസഭയുടെ 70 ശതമാനം അജണ്ടകളും ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ത്രി ഭാഷാ വിവാദവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *