കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ
ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും എന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ. സാൽവേജ് ഷിപ്പ് തീപിടിച്ച കപ്പലിനടുത്തേക്ക് നീങ്ങിയിട്ടുണ്ട്. മൂന്ന് ദൗത്യങ്ങളാണ് സാൽവേജ് ഷിപ്പിനുള്ളത്. തീയണക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്നറുകൾ കരയിലേക്ക് എത്താതെ തടയാൻ ശ്രമിക്കും. തീപിടിച്ച കപ്പൽ കരയിലേക്ക് ഒഴുകി നിങ്ങുകയാണെങ്കിൽ തടയും. കടലിലെ ഒഴുക്ക് തെക്ക് കിഴക്ക് ദിശയിലാണ് ദിശയിലാണ്. ഒഴുക്കിൻ്റെ വേഗത 1.4 നോട്സാണ് എന്നും അദ്ദേഹം പറഞ്ഞു.