അരിപ്പ ഇക്കോ ടൂറിസം വിപുലീകരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
അരിപ്പ:അരിപ്പ ഇക്കോ ടൂറിസം വിപുലീകരണ പദ്ധതികളുടെ ഭാഗമായി 1.87 കോടി രൂപ ചെലവില്‍ നിര്‍മിച്ച ശങ്കിലി മാന്‍ഷന്‍ – കൂടാരങ്ങളുടെയും കമ്പകം മാന്‍ഷന്റെയും ഓഫീസ് കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. ഇന്ന് (ഡിസംബര്‍ 23) ഉച്ചക്ക് 02.30ന് അരിപ്പയില്‍ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി, ഡി.കെ മുരളി എം.എല്‍.എ എന്നിവരും പങ്കെടുക്കും