ഈ ചിത്രത്തിൽ ഒരു പുള്ളിപ്പുലിയുണ്ട് നിങ്ങൾക്കത് കണ്ടെത്താനാകുമോ വന്യജീവി ഫോട്ടോഗ്രാഫറായ ഹേമന്തിന്റെ പുതിയ ചിത്രം
മനുഷ്യ കാഴ്ചകളോ വെല്ലുവിളിയുമായി വന്യജീവി ഫോട്ടോഗ്രാഫറായ ഹേമന്തിന്റെ ചിത്രം . കണ്ണിനെയും മനസിനെയും ആശയക്കുഴപ്പത്തിൽ ആക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ദാബിയാണ് ആ ചിത്രം ഹേമന്ത് പകർത്തിയത് . ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു പുലിയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയൂ.‘ഫാസിനേറ്റിംഗ്’ എന്ന പേരിൽ ഒരു അക്കൗണ്ട് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി. “
ഹേമന്ത് ദാബിയുടെ ഈ ഫോട്ടോയിൽ ഒരു പുള്ളിപ്പുലിയുണ്ട്. നിങ്ങൾക്കത് കണ്ടെത്താനാകുമോ?” എന്നായിരുന്നു അടിക്കുറിപ്പ്. അതോടെ പുലിയെ കണ്ടെത്താൻ പലരും ഭാഗ്യം പരീക്ഷിച്ചു. ചിത്രത്തിൽ മണ്ണും മരത്തിന്റെ പുറംതൊലിയും മാത്രമുള്ളതായി തോന്നുന്നതിനാൽ മിക്ക ആളുകളും ഇത് വളരെ വലിയ വെല്ലുവിളിയായി കരുതി.പലരും പരാജയപ്പെട്ടപ്പോൾ, നിരീക്ഷണ പാടവമുള്ള ചിലർ അത് കൃത്തായമായി കണ്ടെത്തി.