പാറക്കെട്ടുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

Spread the love

ഹൈദരാബാദ്: പാറക്കെട്ടുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. മഹാരാഷ്‌ട്ര സ്വദേശിയായ രാജു(26) വിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്‌ച തിരുമലഗിരി കെൻ കോളജിന് സമീപമാണ് അപകടം നടന്നത്. ജോലി തേടി തെലങ്കാനയില്‍ എത്തിയ രാജു സായാഹ്ന നടത്തത്തിന് ഇറങ്ങിയതായിരുന്നു.തിരുമലഗിരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ യുവാവ് പാറക്കെട്ടിന് മുകളിലേയ്‌ക്ക് കയറുകയായിരുന്നു. പിന്നീട് നില തെറ്റി പാറക്കെട്ടുകൾക്കിടയിലേക്ക് വീണുവെന്ന് പൊലീസ് പറഞ്ഞു. പുറത്തുകടക്കാൻ യുവാവ് പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് വഴിയാത്രികരോട് സഹായത്തിനായി അഭ്യർഥിക്കുകയും നിരവധി പേർ പല രീതിയിൽ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പീന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവാവിന് മേൽ കയർ കെട്ടി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് രാജുവിനെ രക്ഷിച്ചത്. ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ എടുത്ത ശേഷം യുവാവ് മഹാരാഷ്‌ട്രയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *