കെ.എസ്.ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം : അത്ഭുതകരമായി മിനിലോറി ഡ്രൈവർ രക്ഷപ്പെട്ടു
നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ മരുതത്തൂരിലാണ് ഇന്ന് ഉച്ചയോടെ 12 മണിയോടെയാണ് സംഭവം . അപകടത്തിൽ ‘ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സും എതിരെ വന്ന മിനിലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. കെ.എസ് ആർ.ടി.സി ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നയിടയാണ് അപകടം. അതേസമയം മിനി ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സിൻ്റെ മുൻഭാഗം തകർന്നു പോയിട്ടുണ്ട്. അപകടം കാരണം സംഭവസ്ഥലത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു