പത്തനംതിട്ട പേഴുംപാറയില്‍ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തില്‍ വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയില്‍ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തില്‍ വഴിത്തിരിവ്. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ രാജ്കുമാറിന്റെ പെണ്‍സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടര്‍ന്ന് സുനിത, സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.തീപടരുന്നത് കണ്ട അയല്‍ക്കാര്‍ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് തീയിട്ടതെന്ന് പ്രതികള്‍ മൊഴിനല്‍കി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവില്‍ വീടിന് തീയിട്ടത്.