ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 150 ഓളം പേർ
ഗാസയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ. ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ ആക്രമണം. ആക്രമണത്തിൽ 150 ഓളം പേര് മരണപ്പെട്ടു. സമീപകാലത്ത ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ഒരാഴ്ചക്കിടെ 500 ൽ അധികം പേരാണ് ഗാസയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വടക്കൻ ഗാസയിൽ ജബലിയ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേർ ആണ് കൊല്ലപ്പെട്ടത്. അൽ മവാസിയിലെ സുരക്ഷിത സോണിൽ നടന്ന ആക്രമണത്തിൽ 36 പേരും ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണങ്ങളിലായി 56 പേരുമാണ് കൊല്ലപ്പെട്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ കൂട്ടക്കൊലയ്ക്ക് പുതിയ സൈനിക നടപടി ആരംഭിച്ചത്. അതേസമയം ഗാസ പിടിച്ചെടുക്കാനും ബന്ദി മോചനത്തിന് ഹമാസിനെ സമ്മർദത്തിലാക്കാനുമാണ് പുതിയ സൈനിക നടപടികളെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇതോടെ ദോഹയിൽ നടക്കുന്നവെടിനിർത്തൽ ചർച്ചയും പ്രതിസന്ധിയിലായി.