രാജ്യത്തെ ആദ്യത്തെ നിർമിതബുദ്ധി അധ്യാപിക
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് നടത്തുന്ന “എൻ്റെ കേരളം” പ്രദർശന വിപണന മേളയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ആറായിരത്തോളം സ്റ്റാർട്ടപ്പുകളാണ് കേരള സ്റ്റാർട്ടഡ് മിഷന്റെ കീഴിൽ നാളിതുവരെ രജിസ്റ്റർ ചെയ്തത്
IRIS എന്ന റോബോട്ടാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ ആദ്യത്തെ AI ടീച്ചർ. എന്തു ചോദ്യം ചോദിച്ചാലും നിമിഷം നേരം കൊണ്ട് ഉത്തരം ലഭിക്കും. കോഴിക്കോട് വെച്ച് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ താരമാണ് ആൾ ഇപ്പോൾ. കേരള സ്റ്റാർട്ട്അപ്പ് മിഷൻ ഒരുക്കിയ സ്റ്റാളിൽ വന്നാൽ ഐറിസിനെ പരിചയപ്പെടാം. ഇതുപോലെ 6,000 ത്തോളം സ്റ്റാർട്ടപ്പുകളാണ് കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ കീഴിൽ സംസ്ഥാനത്ത് തുടക്കം കുറിച്ചത്.
ഇതുകൂടാതെ ഹോളോഗ്രാം, കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾ ഒക്കെ മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഒരേക്കർ കൃഷി സ്ഥലം വെറും ഏഴ് മിനിറ്റ് കൊണ്ട് ഈ ഡ്രോൺ ഉപയോഗിച്ച് മിശ്രിതം തളിക്കാം. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫ്യൂസ് ലേജ് ഇന്നോവേഷൻസ് എന്ന സ്ഥാപനമാണ് കൃഷിക്ക് ഒരുപാട് സഹായിക്കുന്ന ഈ ഡ്രോൺ നിർമ്മാണത്തിന് പിന്നിൽ.
നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. കേരളത്തിലെ യുവാക്കളുടെ മനസിൽ ഉദിച്ചുയരുന്ന ആശയങ്ങളുടെ പരിച്ഛേദമാണ് ഇവിടെ കാണാൻ സാധിക്കുക.